
ഇനി കേസ് സിനിമ കണ്ടശേഷം; ജെഎസ്കെ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെന്സര് ബോര്ഡ് പ്രദര്ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്ജിയില് അസാധരണ നീക്കവുമായി കോടതി. ശനിയാഴ്ച സിനിമ കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഹര്ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന് നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം. പാലാരിവട്ടത്തെ ലാല് മീഡിയയില് ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെന്സര് ബോര്ഡ് പ്രതിനിധികളും ലാല് മീഡിയയിലെത്തും. മുന്പ് ഹര്ജി മുന്നിലെത്തിയ വേളയില് സെന്സര് ബോര്ഡ് തീരുമാനത്തെ…