
ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. മധ്യപ്രദേശിലെ ഡ്രഗ് കൺട്രോളറെ മാറ്റി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികൾക്കാണ് ഇതുവരെ മരിച്ചത്. ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് പിന്നാലെ റീലൈഫ് , റെസ്പിഫ്രഷ് സിറപ്പുകൾക്ക് കൂടി മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പരിശോധനയിൽ ഈ രണ്ടു മരുന്നുകളിലും ഉയർന്ന…