Headlines

Webdesk

ആംബുലൻസിന്റെ സൈറൺ മുഴക്കി ചീറിപ്പായൽ; ഇ ബുൾ ജെറ്റിന്റെ നിയമലംഘനങ്ങൾ കൂടുതൽ പുറത്ത്

  ഇ ബുൾ ജെറ്റെന്ന പേരിൽ കണ്ണൂരിലെ രണ്ട് യുവാക്കൾ റോഡിൽ നടത്തിക്കൂട്ടിയ തോന്ന്യാസങ്ങളും നിയമലംഘനങ്ങളും ഓരോന്നായി പുറത്തുവരുന്നു. അനധികൃതമായി വാഹനം മോഡിഫൈ ചെയ്തതിന് പിഴ ചുമത്തിയതിനെ തുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ആളെക്കൂട്ടിയെത്തി ഇവർ കാട്ടിക്കൂട്ടിയ കരച്ചിൽ നാടകത്തിന്റെ വീഡിയോ ഇന്നലെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ രണ്ട് യുവാക്കളും കാണിച്ച നിയമലംഘനങ്ങൾ ഓരോന്നായി പുറത്തുവരുന്നത് റോഡിലൂടെ വേഗത്തിൽ പോകുന്നതിനായി ആംബുലൻസിന്റെ സൈറൺ വരെ ഇവർ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്….

Read More

കടം നൽകിയ പണം തിരികെ ചോദിച്ചതിന് പയ്യന്നൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

  കടം നൽകിയ 250 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ വടിവാളിന് വെട്ടിപ്പരുക്കേൽപ്പിച്ചു. പയ്യന്നൂർ കവ്വായിലാണ് സംഭവം. ഇടച്ചേരിയൻ സന്തോഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. കവ്വായി സ്വദേശി കുമാരന്റെ മക്കളായ അനൂപ്, അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു സന്തോഷിന്റെ കൈകൾ അനീഷ് പിടിച്ചുവെക്കുകയും അനൂപ് വെട്ടുകയുമായിരുന്നു. സന്തോഷിന്റെ വലതു ചുമലിലും ഇടതു തുടയ്ക്കുമാണ് വെട്ടേറ്റത്. മോതിര വിരൽ അറ്റുപോകുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Read More

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസിൽ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രിം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രിം കോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി…

Read More

പി ആർ ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും; വമ്പൻ സ്വീകരണമൊരുക്കി സ്വീകരിക്കാൻ സർക്കാർ

ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേ് ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. വൈകുന്നേരം അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്വീകരണം നൽകും. കായിക മന്ത്രി വി അബ്ദുറഹ്മാൻ ശ്രീജേഷിനെ സ്വീകരിക്കാനായി നേരിട്ടെത്തും ജന്മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണമൊരുക്കിയിട്ടുണ്ട്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ജർമനയിലെ 5-4നാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലടക്കം ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യൻ ടീമിനെ മെഡൽ നേട്ടത്തിലേക്ക്…

Read More

‘കേരളം കത്തും, ഞങ്ങളോട് കളിക്കണ്ട’: കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍

കണ്ണൂർ: വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്. അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ‘കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം,…

Read More

ശൈലജയെ മന്ത്രിയാക്കാത്തതിൽ കേന്ദ്രകമ്മിറ്റിയിൽ വിമർശനം

ന്യൂഡൽഹി: ആരോഗ്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെച്ച കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒഴിവാക്കിയ നടപടിക്കെതിരേ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് ചർച്ചയ്ക്കിടെ കേരള ഘടകത്തിന്റെ ഈ തീരുമാനത്തെ വിമർശിച്ചത്. മുൻ ധനമന്ത്രി, മുൻ പൊതുമരാമത്തുമന്ത്രി തുടങ്ങിയ മുതിർന്ന നേതാക്കളെ സ്ഥാനാർഥിത്വത്തിൽ നിന്നു മാറ്റിനിർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കേരള ഘടകത്തിന്റെ പ്രതിരോധം. ശൈലജയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിനിർത്തിയതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ കേരള ഘടകത്തിന്റേതു നയപരമായ തീരുമാനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം…

Read More

ആര്‍ടി ഓഫിസില്‍ സംഘര്‍ഷം; വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: കലക്ടറേറ്റിലെ ആര്‍ടിഒ ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം രൂപമാറ്റം വരുത്തിയെന്നാരോപിച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഇരുവരുമെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളുടെ വാന്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്ത കാര്യം ഇവര്‍…

Read More

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; അഞ്ച് ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്സിൻ പൂർണമായി തീർന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സിൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. നാളെയാണ് ഇനി സംസ്ഥാനത്തേക്ക് വാക്സിൻ എത്തുക. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. ആഗസത് 15നുള്ളില്‍…

Read More

ജീവിതം മാറ്റിമറിച്ച തലവേദന, 9 വര്‍ഷത്തെ പോരാട്ടം.. സ്ക്രീനില്‍ തിരിച്ചെത്താനുള്ള ആഗ്രഹം ബാക്കിയാക്കി ശരണ്യ യാത്രയായി

9 വര്‍ഷം, തലയില്‍ 9 ശസ്ത്രക്രിയകള്‍.. 2012 മുതല്‍ അര്‍ബുദത്തോട് പൊരുതിയ ശരണ്യ ഒടുവില്‍ ഈ ലോകത്തോട് വിടപറഞ്ഞു. രോഗത്തിന് മുന്‍പില്‍ തോല്‍ക്കാതെ ഓരോ തവണയും ജീവിതത്തിലേക്ക് തിരികെയെത്തിയ ശരണ്യ, കാന്‍സറിനോട് എങ്ങനെ പൊരുതണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്താണ് യാത്രയായത്. അര്‍ബുദവും ചികിത്സയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാം വലച്ചപ്പോഴും ശരണ്യ അവസാന നിമിഷം വരെ ആത്മവിശ്വാസവും പുഞ്ചിരിയും മായാതെ കാത്തു. മിനി സ്ക്രീനിലും സിനിമയിലും സജീവമായിരിക്കുമ്പോഴാണ് തലവേദന ശരണ്യയുടെ ജീവിതം മാറ്റിമറിച്ചത്. മൈഗ്രെയിന്‍ ആണെന്നാണ് ആദ്യം…

Read More

മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍

പാരിസ്: അപ്രതീക്ഷിതമായി ബാഴ്‌സലോണയില്‍ നിന്നും വിടപറയേണ്ടി വന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് വരുമെന്ന് ഏറെ കുറെ ഉറപ്പായി. വരും ദിവസങ്ങളില്‍ താരത്തിന്റെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ നേരത്തെ തന്നെ പിഎസ്ജിയിലേക്ക് ചേക്കേറമെന്ന മോഹവുമായി നടക്കുന്ന യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് മെസ്സിയുടെ വരവ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ യുവന്റസിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നഷ്ടപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് റോണോയെ വാരിയത് ചാംപ്യന്‍സ് ലീഗ് മോഹവുമായാണ്. എന്നാല്‍ ആ…

Read More