Headlines

Webdesk

ബെവ്‌കോയിൽ എത്തുന്നവർ കന്നുകാലികളോ; മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ വിമർശനവുമായി ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്കിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും തിരക്ക് മാറിയിട്ടില്ല. ബെവ്‌കോയിൽ എത്തുന്നവരോട് കന്നുകാലികളോട് പെരുമാറുന്നതു പോലെയാണ് പെരുമാറുന്നതെന്നും കോടതി വിമർശിച്ചു. പോലീസ് ബാരിക്കേഡ് വെച്ചാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു സർക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മദ്യശാലകളിൽ എത്തുന്നവർക്ക് വാക്‌സിനേഷൻ രേഖകളോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ…

Read More

ഇ ബുൾ ജെറ്റിന്റെ വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി; ഇനി നിരത്തിലിറക്കാനാകില്ല

  നിരവധി നിയമലംഘനങ്ങൾ നടത്തിയ യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരുടെ വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മോട്ടോർ വാഹനവകുപ്പ് നിയമത്തിലെ സെക്ഷൻ 53(1a) പ്രകാരമാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടി സർക്കാർ ഓഫീസിൽ കയറി ബഹളം വെക്കുകയും ജോലി തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഈ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ കലാപ ആഹ്വാനം നടത്തിയ ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തതായും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

Read More

ശരണ്യ ശശിക്ക് വിട ചൊല്ലി കേരളം; സംസ്‌കാരം ശാന്തികവാടത്തിൽ പൂർത്തിയായി

നടി ശരണ്യ ശശിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശരണ്യ മരിച്ചത് അർബുദ രോഗബാധിതയായിരുന്നു ശരണ്യ. 2012ലാണ് ഇവർക്ക് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയമാകേണ്ടി വന്നു. ഇതിനിടയിൽ കൊവിഡ് കൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി തീർത്തും മോശമാകുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ.

Read More

രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ല: റിപ്പോർട്ടുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ക്ഷാമം മൂലം മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. 14 സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ പതിനൊന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഓക്‌സിജൻ ക്ഷാമം കാരണം ആരും മരിച്ചില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ആന്ധ്ര പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ് അസം, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ലഡാക്ക്,…

Read More

പിഴയടയ്ക്കാം, ജാമ്യം തരണം: ഇ ബുൾ ജെറ്റ് വ്ലോഗർമാർ കോടതിയിൽ

  കണ്ണൂര്‍: നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയടയ്ക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദന്മാർ കോടതിയിൽ ഉറപ്പ് നൽകി. എന്നാൽ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വ്ളോഗര്‍മാര്‍ കോടതിയെ അറിയിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശികളായ ലിബിന്‍, എബിന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി. അതേസമയം, കള്ളക്കേസില്‍…

Read More

കാസർകോട് 13കാരി പീഡനത്തിന് ഇരയായ കേസ്: മാതാവും പിതാവും അറസ്റ്റിൽ

  കാസർകോട് ഉളിയത്തടുക്കയിൽ 13കാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്. നേരത്തെ കേസിൽ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂൺ 26ന് റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് കുട്ടി പീഡനത്തിന് ഇരയായെന്നാണ് ആദ്യ കേസ്. പിന്നീടാണ് കൂടുതൽ പീഡന വിവരങ്ങൾ കുട്ടി അറിയിക്കുന്നത്. നിലവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read More

ലൈക്ക് കിട്ടാൻ ബൈക്കിൽ മരണപ്പാച്ചിൽ; ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടെ കുടുങ്ങിയത് 265 പേർ

  സോഷ്യൽ മീഡിയയിലെ ലൈക്കും ഷെയറുകളുമാണ് ജീവിതമെന്ന് കരുതുന്ന ഒരു തലമുറയും വളർന്നുവരുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. വാഹനങ്ങൾ കൊണ്ട് അപകടകരമായ അഭ്യാസങ്ങൾ കാണിച്ച് സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയാണ് ഇത്തരം ലൈക്ക് തെണ്ടലുകളിലേറെയും. ഇതിന് വഴിവെക്കുന്നതാകട്ടെ യൂട്യൂബിലും മറ്റും ഒരുപാട് ഫാൻബേസുള്ള ചില വ്‌ളോഗർമാരും ആലപ്പുഴയിൽ ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച ഓപറേഷൻ റാഷിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിയിലായത് 265 പേരാണ്. സമൂഹ മാധ്യമങ്ങളിലൂടെ കൂട്ടായ്മ രൂപീകരിച്ച ശേഷം മത്സരയോട്ടം നടത്തുന്നവരാണ്…

Read More

24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ്; 5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 147 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 373 പേരാണ് കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,19,98,158 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,80,968 പേർ രോഗമുക്തി നേടി. നിലവിൽ 3,88,508 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് ഇതിനോടകം 4,28,682 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More

തെരഞ്ഞെടുപ്പിൽ തോറ്റ വിടി ബൽറാം പത്മജയും അടക്കമുള്ളവർ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയിൽ

കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ വി ടി ബൽറാം, പത്മജ വേണുഗോപാൽ തുടങ്ങിയവരുടെ പേരുകളും ഡിസിസി പ്രസിഡന്റുമാരുടെ സാധ്യത പട്ടികയിലുണ്ട്. സമ്പൂർണ അഴിച്ചുപണിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാർ മാറും. പുതുമുഖങ്ങൾക്കൊപ്പം അനുഭവ സമ്പത്തുള്ളവരെയും പരിഗണിക്കും. തിരുവനന്തപുരത്ത് വി എസ് ശിവകുമാർ, ആർ വത്സലൻ, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരാണ് പട്ടികയിൽ കൊല്ലത്ത് എഎം നസീർ, ഷാനവാസ് ഖാൻ എന്നിവരും ആലപ്പുഴയിൽ ബാബു പ്രസാദ്, കോശം എം,…

Read More

വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; മൂന്ന് ലക്ഷം ഡോസ് കൂടി ഇന്ന് കേരളത്തിലെത്തും

  സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ കൂടി ഉച്ചയോടെ എത്തും. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ വാക്‌സിനേഷൻ മുടങ്ങിയ നിലയിലാണ് അടുത്ത ബാച്ച് വാക്‌സിൻ നാളെ എത്തുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ അഞ്ച് ജില്ലകളിൽ വാക്‌സിൻ മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തരമായി മൂന്ന് ലക്ഷം ഡോസ് അനുവദിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിനേഷൻ മുടങ്ങിയത്.

Read More