ന്യൂഡൽഹി: രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ക്ഷാമം മൂലം മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. 14 സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ പതിനൊന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഓക്‌സിജൻ ക്ഷാമം കാരണം ആരും മരിച്ചില്ലെന്ന റിപ്പോർട്ടാണ് നൽകിയത്.
ആന്ധ്ര പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ് അസം, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും ആണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇവിടങ്ങളിൽ ആരും കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല