കർണാടകയിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു

 

കർണാടകയിലെ കേരളാ അതിർത്തി ജില്ലയായ ചാമരാജ് നഗറിലെ ആശുപത്രിയിൽ കൊവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 24 രോഗികളാണ് മരിച്ചത്.

മൈസൂരിൽ നിന്ന് ഓക്‌സിജൻ ലഭിച്ചില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഓക്‌സിജൻ അയച്ചിരുന്നുവെന്നാണ് മൈസൂർ കലക്ടർ പ്രതികരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പോലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി

യുപിയിലെ മീററ്റിലെ ആശുപത്രിയിലും അഞ്ച് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു. ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ സംഘർഷവുമുണ്ടായി.