കോവിഡ് വ്യാപന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

കോവിഡ് വ്യാപന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.    

Read More

കോവിഡ് 19: രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം

കോവിഡ് 19: രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം അപ്പാട് കുറുമാ കോളനി വാര്‍ഡ് 2 ല്‍ 25 ന് നടന്ന കല്യാണത്തില്‍ പങ്കെടുത്ത വ്യക്തികള്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. വിവാഹം നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായിട്ടുണ്ട്. കോട്ടാത്തറ രാജീവ് നഗര്‍ കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയിലുള്‍പ്പെടെ 17 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. അമ്പലവയല്‍ നെല്ലാറച്ചാല്‍ നെല്ലറ കോളനിയിലും പൂതാടി പാമ്പ്ര വെളുത്തിരിക്കുന്ന് കോളനിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 25 വരെ ജോലിക്കെത്തിയ…

Read More

സംസ്ഥാനത്ത് കനത്ത മഴ; ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു

  ഇടുക്കി: അടിമാലിയിൽ മിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരകെട്ടൻ കുടിയിൽ സുബ്രഹ്മണ്യൻ ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗം ബാബു ഉലകൻ, ഭാര്യ ഓമന എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്

  ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം. തെഹ്‌രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോയെന്ന കാര്യം വ്യക്തമല്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണ്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.

Read More

തമിഴ്‌നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിൻ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.  

Read More

ഒമാനില്‍ ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാൽ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Read More

തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി

കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു. അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്….

Read More

കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ തിരികെ എത്തിയ 99 ശതമാനം പേർക്കും കൊവിഡ്

  കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിൽ തുടരുമ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ഹരിദ്വാറിൽ നിന്ന് മടങ്ങിയെത്തിയവരിൽ 99 ശതമാനം പേരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കുംഭമേള കൊവിഡ് സൂപ്പർ സ്‌പ്രെഡ് ആകുമെന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്ക ശരിവെക്കുന്നതാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കുംഭമേളയിൽ പങ്കെടുത്ത പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കൂടി കണക്കിലെടുത്താലെ…

Read More

മമത ബാനര്‍ജി മേയ് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

  കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മേയ് അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന പാർട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി മമത ഗവര്‍ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക്ക് വിജയിക്കേണ്ടിവരും. അതിനിടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച്‌…

Read More

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍പൈപ്പ് പൊട്ടി. കല്ലൂര്‍ 67ല്‍ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മുഖ്യ പൈപ്പാണ് പൊട്ടിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മൈസൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി പാലത്തിനുസമീപം വെച്ച് ബ്രേക്ക് ജാമായി നിയന്ത്രണംവിട്ട് ഇടിച്ചാണ് പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പാലത്തിന് കുറുകെയായ കണ്ടെയ്‌നര്‍ ലോറി ക്രെയിനെത്തിയാണ് മാറ്റിയത്. അപകടത്തില്‍…

Read More