കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍പൈപ്പ് പൊട്ടി. കല്ലൂര്‍ 67ല്‍ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മുഖ്യ പൈപ്പാണ് പൊട്ടിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മൈസൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി പാലത്തിനുസമീപം വെച്ച് ബ്രേക്ക് ജാമായി നിയന്ത്രണംവിട്ട് ഇടിച്ചാണ് പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പാലത്തിന് കുറുകെയായ കണ്ടെയ്‌നര്‍ ലോറി ക്രെയിനെത്തിയാണ് മാറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല