സുല്‍ത്താന്‍ ബത്തേരി : കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് സി.പി.എമ്മുമായി സഹകരിക്കുന്ന എം.എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശ്വനാഥന് രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും,അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ സ്ഥാനവും രാജിവയ്ക്കണമെന്നും ആവശ്യപ്പട്ട നേതാക്കള്‍ വിശ്വനാഥന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ആരോപിച്ചു.
The Best Online Portal in Malayalam