സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബുവിന്റെ അവധി വീണ്ടും നീട്ടി. ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നുവെന്ന് ചെയർമാൻ
സെപ്തംബര്‍ 9 മുതല്‍ 25 വരെയായിരുന്നു അവധി. ഈ മാസാദ്യം ബത്തേരിയുടെ വികസന വാട്ട്‌സ്ആപ്പ് കുട്ടായ്മയില്‍ ചെയര്‍മാന്റെതായി അസഭ്യവര്‍ഷം പ്രചരിച്ചതിനെ തുടര്‍ന്ന് സി.പി.എം ചെയര്‍മാനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം സി.പി.എം നേതൃത്വം സാബുവിനോട് അവധി വിണ്ടും നീട്ടാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സാബു അവധി നിട്ടിയതെന്നാണ് സൂചന. ഈ സംഭവത്തില്‍ പരാതിയിന്മേല്‍ ബത്തേരി പോലിസ് കേസ്സ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഈ സംഭവത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു. സി.പി.എമ്മിനുള്ളിലും ഈ സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു.ഇതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപ്പെട്ട് അവധിയില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടാണ് സാബു അവധിയില്‍ പ്രവേശിച്ചതെന്നും അത് വീണ്ടും നിട്ടിയതെന്നുമാണ് ലഭിക്കുന്ന സുചന.ചെയര്‍മാന്റെ ചാര്‍ജ് വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജിയാണ് നിലവില്‍ കൈകാര്യം ചെയ്യുന്നത്