കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലുള്‍പ്പെടുന്ന പിണങ്ങോട് ടൗണ്‍ പ്രദേശവും,തരിയോട് ഗ്രാമപഞ്ചായത്തിലെ 9,12 വാര്‍ഡുകളും, വാര്‍ഡ് 10ലെ പ്രദേശങ്ങളും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശങ്ങളും,കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7,5,9,10,11,12 വാര്‍ഡുകളിലുള്‍പ്പെടുന്ന പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Read More

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറെ കൈയേറ്റം ചെയ്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ ദേഹത്ത് കരിമഷി ഒഴിച്ചും മർദ്ദിച്ചും നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം. റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർ പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. പ്രതിഷേധത്തെ തുടർന്ന് ഇയാൾ വീഡിയോയിൽ മാപ്പ് പറയുകയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾ നീക്കം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ്…

Read More

ഐ.പി.എല്‍ 13ാം സീസണിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 143 റണ്‍സിന്റെ വിജയലക്ഷ്യം

ഐ.പി.എല്‍ 13ാം സീസണിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 143 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 142 റണ്‍സ് നേടിയത്. 37 ബോളില്‍ 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ഹൈദരാബാദിനായി ദേവിഡ് വാര്‍ണര്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സും എടുത്തു. ജോണി ബെയര്‍‌സ്റ്റോ (5) നിരാശപ്പെടുത്തി. നബി 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തന്‍ ബോളര്‍മാരുടെ മികവുറ്റ ബൗളിംഗ്…

Read More

ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് മോദി; കൊവിഡ്, തീവ്രവാദകാര്യങ്ങളില്‍ യു.എന്‍ എന്ത് ചെയ്തു: സംഘടനയ്ക്ക് പൊളിച്ചെഴുത്ത് വേണം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ യു.എന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും രോഗപ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യു.എന്‍ നടത്തിയതെന്നും മോദി ചോദിച്ചു. ഭീകരാക്രമണത്തില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യു.എന്‍ എന്താണ് ചെയ്തതെന്നും യു.എന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും സംഘാടനാപരമായി കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ട് വരണമെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ ഈ പരാമര്‍ശം.   പാകിസ്ഥാനെയും ചൈനയെയും നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ മോദിയുടെ…

Read More

തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ; ഇന്നസെൻ്റ്

മലയാളത്തിൽ സഹ നടനായും ഹാസ്യനടനായും തിളങ്ങിയ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ മൂന്നാം തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന് തമാശ രൂപേണ പറയുന്നു.   തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു…

Read More

കെ സുധാകരന്‍ എംപിക്കു കൊവിഡ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കു കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കെ സുധാകരന്‍ എംപി അറിയിച്ചു.

Read More

ആദ്യ ജയം തേടി കൊൽക്കത്തയും ഹൈദരാബാദും; സൺ റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അബുദാബി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ടീമുകളും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ആദ്യ വിജയം നേടിയാണ് ഹൈദരാബാദും കൊൽക്കത്തയും ഇന്നിറങ്ങുന്നത്. ടോസ് നേടിയ സൺ റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. കെയ്ൻ വില്യംസൺ പരുക്കിനെ തുടർന്ന് കളിക്കിറങ്ങാത്തത് ഹൈദരാബാദിന് തിരിച്ചടിയാണ്. ഡേവിഡ് വാർണറാണ് സൺ റൈസേഴ്‌സിനെ നയിക്കുന്നത്. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്   സൺ റൈസേഴ്‌സ് ടീം: ഡേവിഡ് വാർണർ, ജോണി…

Read More

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: മക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍(36), മകന്‍ മുഹമ്മദ് ശംവീല്‍(ഏഴ്)) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മകന്‍ ശാനിബി(ഒമ്പത്)നെ അയല്‍വാസി രക്ഷപ്പെടുത്തിയിരുന്നു. ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, ഐആര്‍ഡബ്ല്യു, എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നു കക്കാട് ബാക്കിക്കയം ഭാഗത്ത്…

Read More

3199 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 52,678 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂർ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂർ 147, കാസർഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 19 പ്രദേശങ്ങളെ ഒഴിവാക്കി

19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55…

Read More