കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു.
അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്.
ഭാര്യ: ആറ്റബീവി. മക്കൾ: സയ്യിദ് ഫസൽ തങ്ങൾ കൽപ്പറ്റ, സയ്യിദ് ത്വാഹിർ തങ്ങൾ കൽപ്പറ്റ, സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ, മഹബൂബ ബീവി, അസ്മ ബീവി.
മരുമക്കൾ: ആറ്റക്കോയ തങ്ങൾ (പുളിക്കൽ), സയ്യിദ് സിദ്ദീഖ് തങ്ങൾ (സുൽത്താൻ ബത്തേരി), ഷമീമ ബീവി (കുറ്റ്യാടി), സുൽഫത്ത് ബീവി (പാറക്കടവ്), റുബീന ബീവി (നിറവിൽപ്പുഴ കുഞ്ഞോം)
The Best Online Portal in Malayalam