കാസർകോട് ഫാഷൻ ജ്വല്ലറി ഗോൾഡ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹോസ്ദുർഗ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഫാഷൻ ഗോൾഡ് എംഡിയാണ് പൂക്കോയ തങ്ങൾ. ഇയാൾ ഒമ്പത് മാസമായി ഒളിവിലായിരുന്നു.
പൂക്കോയ തങ്ങളുടെ കൂട്ടുപ്രതിയും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കമറുദ്ദീൻ നിലവിൽ ജാമ്യത്തിലാണ്. കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ ഒളിവിൽ പോയത്. മുസ്ലിം ലീഗ് നേതാവ് കൂടിയാണ് പൂക്കോയ