തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു രാജികത്ത്് കൈമാറി. രാവിലെ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. യോഗത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. മന്ത്രിസഭായോഗത്തില്‍ വച്ചാണ് രാജിക്കത്ത് കൈമാറല്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മന്ത്രിസഭ യോഗ ശേഷമാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍ഡിഎഫ് യോഗങ്ങള്‍ക്ക് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.
The Best Online Portal in Malayalam