Headlines

തിരുവനന്തപുരം DCC ഓഫീസ് കല്ലേറ്; ഒരു ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം DCC ഓഫീസ് ആക്രമണത്തിൽ ഒരു ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ. നെയ്യാറ്റിൻകര ആറാലുമ്മൂട് സ്വദേശി അഖിലിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സജീവ ബിജെപി പ്രവർത്തകൻ ആണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാകുക എന്നാണ് സൂചന. ഡിസിസി ഓഫീസിലേക്ക് സ്‌കൂട്ടറിലെത്തി മൂന്ന് തവണ കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇയാൾക്കൊപ്പം ഉണ്ടായിരുന്നത് ആരാണെന്നതിലടക്കം അന്വേഷണം ഉണ്ടാകും. എന്തിനായിരുന്നു അക്രമം എണ്ണത്തിലും കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്നും ചോദിച്ചറിയാൻ ഒരുങ്ങുകയാണ് പൊലീസ്.

അതേസമയം, തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.

ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് പിടിയിലായത്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചില ബോധപൂര്‍വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരു കാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.