Headlines

ഹോർമുസിൽ 12 കപ്പലുകളിലായി 163 ഇന്ത്യൻ നാവികർ; സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി ∙ ഹോർമുസ് മേഖലയിലെ 12 കപ്പലുകളിലായി 163 ഇന്ത്യൻ നാവികരുണ്ടെന്നും ഇവരുടെ സുരക്ഷ പരമപ്രധാനമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണു വിശദീകരണം. പേർഷ്യൻ ഗൾഫ് മേഖലയിൽ 6 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴുണ്ട്. ഇന്ത്യയിലേക്കുള്ള ചരക്കുമായി നീങ്ങുന്ന 6 വിദേശ കപ്പലുകളും മേഖലയിലുണ്ട്. ഈ 12 കപ്പലുകളിലായി 163 ഇന്ത്യൻ നാവികരാണുള്ളത് – വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കൊമേഴ്സ്യൽ കപ്പലുകളിലായി 4500 ൽ…

Read More

‘ഇനി എഐ അല്ല, സൂപ്പർ ഇന്റലിജൻ‌സ്, ഷി ചിൻപിങ്ങിന് ഇഷ്ടപ്പെട്ടു’; പേരു ചൊല്ലി വിളിച്ച് ട്രംപ്

വാഷിങ്ടൻ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതിക വ്യവസായ മേധാവികൾക്കായി സംഘടിപ്പിച്ച ഉന്നതതല ഉച്ചഭക്ഷണ വിരുന്നിലാണ് ഇക്കാര്യം അറിയിച്ചത്. സ്പേസ് എക്സ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ‘‘നമ്മൾ ഇന്ന് അഞ്ചു മണിക്ക് ആർട്ടിഫിഷ്യൽ…

Read More

പിതാവിന്റെ പൊലീസ് ബുദ്ധി; ആത്മഹത്യയിൽ നിന്ന് യുവാവിനെ രക്ഷിച്ച് കേരള– തമിഴ്നാട് പൊലീസ് ഐക്യം

ചെന്നൈ∙ മകനെ അർധരാത്രി ആത്മഹത്യയിൽ നിന്നു രക്ഷിച്ചു പിതാവിന്റെ പൊലീസ് ബുദ്ധി. ചെന്നൈയിൽ ജോലി ചെയ്യുന്ന 25 വയസ്സുകാരൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം ജീവനൊടുക്കാൻ ഇറങ്ങുകയായിരുന്നു. കേരള പൊലീസിൽ എസ്ഐയായ പിതാവ് ഉടൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടി.സമൂഹമാധ്യമ ചിത്രത്തിലെ പോസ്റ്റിലുള്ളതു പട്ടിണപ്പാക്കത്തെ ശ്രീനിവാസപുരം ബീച്ചാണെന്നു തിരിച്ചറിഞ്ഞു ചെന്നൈ പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. തിരച്ചിലിൽ ബീച്ചിൽ ഒറ്റയ്ക്കു നിൽക്കുന്ന യുവാവിനെ കണ്ടെത്തി ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചു. ഓൺലൈൻ ടാക്സി ഓടിക്കുന്ന യുവാവ് പ്രണയനൈരാശ്യത്തെ തുടർന്നാണു ജീവനൊടുക്കാൻ…

Read More