തിരുവനന്തപുരം: SNDP-യെ RSS-ന് അടിയറ വയ്ക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. BDJS വഴി SNDP-യെ രാഷ്ട്രീയവൽക്കരിക്കുന്നു. NSS, RSSന് കീഴ്പെട്ടിട്ടില്ലെന്നും പിണറായി വിജയൻ തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.
SNDPയെ ആർഎസ്എസിന് വിട്ടുകൊടുക്കാൻ കഴിയില്ല. ശ്രീനാരായണ ദർശനങ്ങൾ മുൻനിർത്തി
വ്യാപക പ്രചരണം നടത്തും. NSS കരയാേഗങ്ങൾ പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ക്ഷേത്രങ്ങളെ വിശ്വാസികളുടെ കേന്ദ്രമായി മാറ്റണം. പാർട്ടിയുടെ പ്രധാന നേതാക്കൾ തന്നെ ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹിത്വത്തിലേക്ക് വരണം. ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയാധികാരം ലഭിച്ചത് കേരളത്തിൽ മാത്രമാണ് രാഷ്ട്രീയാധികാരത്തെ മുസ്ലിം ലീഗ് വർഗീയ ചേരിതിരിവിന് ഉപയോഗിക്കുന്നു. നിഷ്പക്ഷ സംഘടനകളെ പോലും സ്വാധീനിക്കാൻ ലീഗ് ശ്രമിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.
പാർട്ടി പ്രവർത്തകർ അക്രമ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണെമന്നും പിണറായി ആവശ്യപ്പെട്ടു.ചില ഘട്ടങ്ങളിൽ ചെറുത്ത് നിൽപ്പിന് വേണ്ടി വന്നേക്കാമെങ്കിലും ആദ്യ പ്രകോപനം പാർട്ടിയുടെ ഭാഗത്ത് നിന്നാകരുതെന്നാണ് നിർദേശം.ജനാധിപത്യ കേന്ദ്രീകരണ തത്വം പാർട്ടിക്കകത്ത് മാത്രം മതി,ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും പിണറായി വിജയൻ റിപ്പോർട്ട് ചെയ്തു. ചിറയിൻകീഴ് മണ്ഡലത്തിലെ തോൽവിക്ക് കാരണം സിപിഐയിലെ അഭ്യന്തര പ്രശ്നങ്ങളാണെന്നാണ് ജില്ലാ സെക്രട്ടറി വി.ജോയി
അവതരിപ്പിച്ച റിപ്പോർട്ടിലെ കുറപ്പെടുത്തൽ. തിരുവനന്തപുരം ജില്ലയിലെ 5 മണ്ഡലങ്ങളിലെ
തോൽവിക്ക് കാരണം ന്യൂനപക്ഷകേന്ദ്രീകരണം ആണെന്നും റിപ്പോർട്ടിൽ പറയുന്നു.









