Headlines

കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; സെക്രട്ടറിയേറ്റിൽ മഹിളാ മോർച്ച മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകയ്ക്ക് പരുക്ക്

തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ച്. സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല, ഇ ഡി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാത്തതിനെതിരെയുമാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവർത്തകർ ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തിനിടെ മഹിളാമോർച്ച പ്രവർത്തകയ്ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മഹിളാമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും, പിണറായി വിജയന്റെയും കോലംകത്തിച്ചു.

കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിന് പിന്നാലെ അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തുകയായിരുന്നു.