Headlines

“പൂട്ടുപൊളിക്കുന്നവന്റെ വീട്ടിൽ കയറി പൊളിക്കും” മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ

കാസർഗോഡ് തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി നിർണയത്തിൽ മുസ്ലിം ലീഗിൽ ഭിന്നത. മുസ്ലിംലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. “പൂട്ടുപൊളിക്കുന്നവരുടെ വീട്ടിൽ കയറി പൊളിക്കും” എന്ന് നോട്ടീസ് പതിപ്പിച്ച് യൂത്ത് ലീഗ്.

യൂത്ത് ലീഗ് നേതാവ് യുപി ഫായിസിനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ ചൊല്ലിയാണ് യൂത്ത് ലീഗ് – മുസ്ലിം ലീഗ് തർക്കം. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസത്ത് പ്രവർത്തിക്കുന്ന സി എച്ച് മുഹമ്മദ്കോയ സ്മാരക മന്ദിരത്തിലെ ഓഫീസാണ്‌ തങ്കയം, ബീരിച്ചേരിയിൽനിന്നെത്തിയ യൂത്ത് ലീഗുകാർ താഴിട്ടുപൂട്ടിയത്.
വെള്ളി വൈകീട്ട് ആറോടെയാണ് നിരവധി പേർ മുദ്രാവാക്യവുമായെത്തി ഓഫീസ് പൂട്ടിയത്.കഴിഞ്ഞ ഭരണസമിതിയംഗവും യൂത്ത് ലീഗ് നേതാവുമായ ഫായിസ് ബീരിച്ചേരിക്ക്‌ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ഇതേ തുടർന്ന് വെള്ളി വൈകീട്ട് ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ലീഗ്‌ നേതാക്കൾ ഉറപ്പ് നൽകിയതിനാലാണ്‌ നൽകിയതിനാലാണ്‌ യൂത്ത് ലീഗ് ഭാരവാഹികൾ ഓഫീസിലെത്തിയത്. വൈകിട്ട്‌ ആറ് കഴിഞ്ഞിട്ടും നേതാക്കൾ എത്തുകയോ ഫോൺ എടുക്കുക ചെയ്‌തില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഓഫീസിന്‌ താഴിട്ട്‌ പ്രതിഷേധിച്ചത്.