ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്; വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കും
ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്. രണ്ടുകണ്ണുകളും മൂടികെട്ടിയ മഡൂറോയെ ചിത്രത്തിൽ നിന്ന് കാണാം. ഭരണമാറ്റം ഉറപ്പാകും വരെ വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കുമെന്നും മഡൂറോയും ഭാര്യയും വിചാരണ നേരിടണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെനസ്വേലയിലെ ജനങ്ങൾക്ക് സ്വന്ത്രന്ത്യം ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. മഡൂറോയെ ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ സെൻ്ററിലെത്തിക്കും. മഡൂറോ അമേരിക്കയിൽ വിചാരണ…
