കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതി കൊളീജിയം ശിപാർശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞമാസം 18 നാണ് മുഹമ്മദ് മുഷ്താഖിനെ കൊളീജിയം ശിപാർശ ചെയ്തത്. കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് 2014 ലാണ് കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത് . 2016 മുതൽ സ്ഥിരം ജഡ്ജിയുമാണ്, നിലവിൽ കേരള ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും മറ്റ് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ആയിട്ടില്ല.
ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവയിലേക്ക്






