Headlines

Webdesk

വയനാട്ജില്ലയില്‍ 723 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.96

  റയനാട് ജില്ലയില്‍ ഇന്ന് (10.08.21) 723 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 480 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.96 ആണ്. 722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83104 ആയി. 75686 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6365 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4906 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കൊവിഡ്, 152 മരണം; 18,493 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 21,119 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂർ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂർ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസർഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

മഴവില്ലഴക് പാരീസിലേക്ക്; ലയണൽ മെസി ഇനി പി എസ് ജിയുടെ താരം

  ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക്. പി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ട്വീറ്റ് ചെയ്തത്. 2024 വരെ രണ്ട് വർഷത്തെ കരാറാണ് പി എസ് ജിയുമായി മെസ്സിക്കുള്ളതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. അതേസമയം പി എസ് ജിയോ മെസ്സിയോ ഇക്കാര്യത്തിൽ സ്ഥീരീകരണം നൽകിയിട്ടില്ല.

Read More

മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ക്ലിഫ് ഹൗസിലേക്ക് ഫോണിൽ ഭീഷണി സന്ദേശം

  മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് ഫോണിൽ സന്ദേശമെത്തിയത്. പോലീസ് മർദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ഫോൺ കോൾ എത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.  

Read More

കണ്ണൂരിലെ വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ഉപാധികളോടെ ജാമ്യം

  കണ്ണൂരിലെ വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം ഇരുവരും കെട്ടിവെക്കണം. കൂടാതെ പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപയുടെ രണ്ട് ആൾജാമ്യവും വേണം. ഇന്നലെയാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ കയറി ആളെ കൂട്ടി കരച്ചിൽ നാടകവും ജോലി തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വണ്ടിയുടെ മോഡിഫിക്കേഷൻ സംബന്ധിച്ചാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. എന്നാൽ ഇത് അടയ്ക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന്…

Read More

പാർലമെന്റ് വർഷകാല സമ്മേളനം: സഭയിലെത്താത്ത പാർട്ടി എംപിമാരെ ശാസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാവനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടിയെന്നാണ് വിവരം. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ ട്രിബ്യൂണൽ ഉൾപ്പടെ ഒമ്പത് അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കികൊണ്ടുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കിയിരുന്നു. ബിൽ…

Read More

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു: അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകള്‍

  മുംബൈ: പഠനത്തെ ചൊല്ലി വഴക്ക് പറഞ്ഞ അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 15 -കാരിയായ മകൾ. ജൂലൈ 30-ന് നവി മുംബൈയിലെ ഐറോളിയിലാണ് സംഭവം നടന്നത്. മകളെ ഡോക്ടറാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ മകള്‍ക്ക് ഡോക്ടറാവാന്‍ താത്പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ചേര്‍ത്തു. പെണ്‍കുട്ടി പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാപിതാക്കള്‍ എതിര്‍ത്തു. ജൂലൈ…

Read More

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി

  ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമികസ്‌ക്യൂറി  വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321…

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച മുതൽ ശനിയാഴ്ച വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ അറിയിച്ചു.

Read More

ബുൾജെറ്റ് ബുൾസൈയാകും: ബീഹാർ സംഭവം അന്വേഷിക്കും, ലൈസൻസും റദ്ദാക്കും, കലാപാഹ്വാനത്തിനും കേസ്

ബുൾജെറ്റ് സഹോദരൻമാരുടെ കടുത്ത നിയമലംഘനത്തിൽ കർശന നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും. ലിബിന്റെയും എബിന്റെയും വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി. കൂടാതെ വാഹനം ഓടിച്ച വ്യക്തിയുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനമായതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ എ ഡി ജി പി എം ആർ അജിത്കുമാർ പറഞ്ഞു. വാഹനത്തിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി. തെറ്റുകൾ തിരുത്താൻ അവർക്ക് സമയം നൽകിയിരുന്നു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസവും അവരെ ബോധ്യപ്പെടുത്തിയിരുന്നു. അംഗീകൃത വാഹനങ്ങളിൽ…

Read More