24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ്; 5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 147 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 373 പേരാണ് കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത്.

രാജ്യത്ത് ഇതിനോടകം 3,19,98,158 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,80,968 പേർ രോഗമുക്തി നേടി. നിലവിൽ 3,88,508 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്

ഇതിനോടകം 4,28,682 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.