രാജ്യത്ത് 30,548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 88,45,127 ആയി ഉയർന്നു

435 പേരാണ് ഇന്നലെ മരിച്ചത്. കൊവിഡ് മരണം 1,30,070 ആയി. നിലവിൽ 4,65,478 പേരാണ് ചികിത്സയിൽ കഴിയുന്നത്. 43,851 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82,49,579 ആയി

12,56,98,525 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 8,61,706 സാമ്പിളുകൾ പരിശോധിച്ചു.