മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞ് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം നടക്കുമെന്ന് ഡിജിപി പറഞ്ഞു. കേരളത്തിലേക്ക് തിരിച്ചു വരവിൽ സന്തോഷമുണ്ട്. വെല്ലുവിളികൾ ഒരുപാടുണ്ട്. പക്ഷേ പോലീസ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. അല്ലെങ്കിൽ പരിശീലനം കടുപ്പിക്കും നടപടികൾ ഉണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. പൊലീസുകാർക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ചും ഡിജിപി പ്രതികരിച്ചു. സ്ട്രെസ് എങ്ങനെ കുറയ്ക്കാം എന്ന് പഠിക്കുമെന്ന് അദേഹം പറഞ്ഞു.
കൂത്തുപറമ്പ് വെടിവെപ്പ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട റവാഡ ചന്ദ്രശേ ശേഖറിനെ ഡിജിപി ആക്കിയതിൽ സിപിഎമ്മിനുള്ളിൽ വലിയ വിമർശനം ഉയർന്നിരുന്നു. വെടിവെപ്പിൽ റവാഡയ്ക്ക് പങ്കില്ലെന്നും അതിനാൽ വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു.