Headlines

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് ഉത്തരവാദി RCB ടീം; പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി സെൻട്രൽ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി സെൻട്രൽ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ. ബെംഗളൂരു പൊലീസ് മേധാവി ഉൾപ്പെടെ നാലുപേരുടെ സസ്പെൻഷൻ ആണ് റദ്ദാക്കിയത്. പ്രഥമദൃഷ്ട്യ ദുരന്തത്തിന് ഉത്തരവാദികൾ ആർസിബി ടീം എന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കണമെന്നും സിഎടി സർക്കാരിനോട് നിർദ്ദേശിച്ചു. തിടുക്കപ്പെട്ട് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് കാരണം.പൊലീസ് അനുമതി വാങ്ങാതെയായിരുന്നു പരിപാടി പ്രഖ്യാപിച്ചിരുന്നതെന്നും സെൻട്രൽ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ കണ്ടെത്തി. ജൂൺ 4 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ…

Read More

‘ കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍; പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’; ശശി തരൂര്‍

കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി. പതിറ്റാണ്ടുകളായി നേടിയതെല്ലാം നഷ്ടപ്പെടും എന്ന നിലയിലെന്നും പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമെന്നും രണ്ടുതവണ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിച്ചപ്പോഴും മെച്ചപ്പെട്ട ചികിത്സയും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ലഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കരുണാപൂര്‍വ്വം ഇടപെട്ടു. പലപ്പോഴും ഉപകരണങ്ങളും മരുന്നുകളും പോലും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴി…

Read More

മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50 ) എന്നിവര്‍ ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന്‍ ടെന്‍സ് വാഹനത്തില്‍ കുഴഞ്ഞ് വീണത്. ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

‘ഡോ. ഹാരിസ് അര്‍പ്പണബോധമുള്ള ആള്‍; പക്ഷേ, കേരളത്തിന്റെ ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ കാരണമായി’; മുഖ്യമന്ത്രി പിണറായി വിജയന്‍

ഡോ. ഹാരിസ് ഹസന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹാരിസിന്റെ പ്രതികരണം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. പക്ഷേ നല്ല അര്‍പ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാര്‍ഥതയോടെ ജോലി എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ…

Read More

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആർ.സിസ്റ്റം) അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സിസ്റ്റം വാങ്ങാനുള്ള പ്രൊപ്പോസൽ 2026-27 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ അപേക്ഷ ലഭിച്ചാൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ അനുമതി ലഭിച്ചാൽ…

Read More

വയനാട് ദുരിതബാധിതർക്ക് വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് 30 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് സാമ്പത്തിക ദുരുപയോഗം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു എന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെയാണ് പരാതി. കോലഞ്ചേരി സ്വദേശിനിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ…

Read More

‘സത്യം പറയുന്ന ഉദ്യോഗസ്ഥരെ പിണറായി വേട്ടയാടും, എട്ടുമാസം കഴിഞ്ഞ് ഇവിടെയെല്ലാം നേരെയാക്കാൻ ആൺകുട്ടികൾ വരും’; കെ സി വേണുഗോപാൽ

സർക്കാർ ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണം സ്വകാര്യ ലോബികളെന്ന് കെ സി വേണുഗോപാൽ. ആരോഗ്യവകുപ്പിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഹാരിസ് ഹസൻ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രതീകം. പ്രശ്നങ്ങൾ പുറത്ത് പറയാൻ സർക്കാർ ജീവനക്കാർക്ക്‌ പേടി. സത്യം പറയുന്ന ഉദ്യോഗസ്ഥരെ പിണറായി വിജയൻ വേട്ടയാടും. അക്കാര്യത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പഠിക്കുന്നുവെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. ഇക്കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല. പിണറായി വിജയൻ പ്രതിക്കൂട്ടിലാണ്. എട്ടുമാസം കഴിഞ്ഞ് ഇവിടെയെല്ലാം നേരെയാക്കാൻ…

Read More

കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി

കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ് ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ഹൗസില്‍ ജോണ്‍ ഷിനോജിനാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരില്‍ ഹൗസില്‍ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും നേടി. ആദ്യ 10 റാങ്കില്‍ ഒന്‍പതും ആണ്‍കുട്ടികളാണ് നേടിയത്. എസ്‌സി വിഭാഗത്തില്‍ കാസര്‍കോട് നീലേശ്വരം സ്വദേശി ഹൃദിന്‍…

Read More

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ നേരത്തെ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ്…

Read More

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദ്. കേരള സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പസുകൾക്ക് മുന്നിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നതെന്ന് എഐഎസ്എഫ് ചൂണ്ടികാണിച്ചു. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു കൊല്ലത്ത് ടികെഎം കോളജിൽ എഐഎസ്എഫ്…

Read More