Headlines

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും.

അതേസമയം കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട റവാഡ ചന്ദ്രശേ ശേഖറിനെ ഡിജിപി ആക്കിയതിൽ സിപിഎമ്മിനുള്ളിൽ വലിയ വിമർശനം ഉയരുകയാണ്. എന്നാൽ വെടിവെപ്പിൽ റവാഡയ്ക്ക് പങ്കില്ലെന്നും അതിനാൽ വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.