കമലിനെയും രജനിയെയും അൺഫോളോ ചെയ്ത് ലോകേഷ് കനഗരാജ്
സ്റ്റൈൽ മന്നൻ രജനികാന്തിനെയും, ഉലകനായകൻ കമൽ ഹാസനെയും എക്സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനഗരാജ്. രണ്ട് ദിവസം മുൻപാണ് സിനിമയിൽ തന്റെ മാനസഗുരുവായി ലോകേഷ് കണക്കാക്കുന്നു എന്ന് പറഞ്ഞിട്ടുള്ള കമലിനെയും സാക്ഷാൽ രജനികാന്തിനെയും അദ്ദേഹം അൺഫോളോ ചെയ്തത്. എന്നാൽ പിന്നീട് കമൽ ഹാസനെ മാത്രമേ താരം വീണ്ടും ഫോളോ ചെയ്തു. എന്നാൽ വിഷയം ആരാധകർക്കിടയിൽ ചർച്ചയാവുകയും താരങ്ങളും ലോകേഷ് കനഗരാജും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ ഉണ്ടായി എന്നുമുള്ള രീതിയിൽ റൂമറുകൾ പ്രചരിച്ചതോടെയാണ് ലോകേഷ് കമൽ ഹാസനെ…
