Headlines

എപ്സ്റ്റീൻ ഫയൽ വിവാദം; എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല

എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല. ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂർ വോറ ഉച്ചകോടിയിൽ പങ്കെടുക്കും. എപ്സ്റ്റീൻ ഫയൽ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പിന്മാറ്റം. എ ഐ ഇംപാക്ട് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് പ്രസിഡന്റും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമടക്കം പ്രമുഖർ പങ്കെടുക്കും.അതേസമയം എഐ ഉച്ചകോടിയിൽ കേന്ദ്രസർക്കാരിന് എതിരെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. ഉച്ചകോടിയെ ബിജെപി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ്. എ ഐ ഉച്ചകോടി നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദി ആകേണ്ടതായിരുന്നു. ഉച്ചകോടിയെ ബിജെപി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.എല്ലാവർക്കും ക്ഷേമം എല്ലാവർക്കും സന്തോഷം എന്ന പ്രമേയത്തിൽ ആണ് എ ഐ ഇംപാക്ട് ഉച്ചകോടി. ഈ മാസം പതിനാറിന് ആരംഭിച്ച ഉച്ചകോടിയിൽ നൂറിലധികം സി ഒമാരും ഗവേഷകരും സർക്കാർ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ രാഷ്ട്രതലവന്മാരെയും വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി കഴിഞ്ഞദിവസം ഭാരത് മണ്ഡപത്തിൽ എത്തി സ്വാഗതം ചെയ്തിരുന്നു.