‘മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവര്‍ ഇത് മാതൃകയാക്കണം, ബാബു ചേട്ടാ, നിങ്ങൾ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല’; പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് കെ ബാബു എന്ന മനുഷ്യനെ ബാധിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാല്‍ അത് താന്‍ ചെയ്യാത്ത തെറ്റില്‍ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം. ‘മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവര്‍…
