Headlines

ഫെമ, ഹവാല , സ്വർണ്ണക്കടത്ത് ഇടപാട്: സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി ED

കൊച്ചി: സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇഡി പരിശോധന. ഫെമ, ഹവാല , സ്വർണ്ണക്കടത്ത് ഇടപാടുകളിലാണ് പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് മേഖലകളിലാണ് റെയ്ഡ്. ഒമ്പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. പിഎംഎൽഎ പ്രകാരമെടുത്ത കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണക്കടത്ത്, ഹവാല ഡീലുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്ക് ശേഷം സമ​ഗ്രമായ റിപ്പോർട്ട് ഇഡി പുറത്തിറക്കും. കൊച്ചി യുണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സംസഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇഡി.