ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല എന്ന് മറുപടി. ആരെയും വിമർശിക്കില്ല, ആരെയും ദ്രോഹിക്കില്ല. ആർക്കും മറുപടി നൽകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എന്റെ ജീവിതത്തിലാണ് നിങ്ങൾ കൊത്തിയത്. മാധ്യമങ്ങൾ എത്ര നാളായി എന്നെ വേട്ടയാടുന്നു. ഞാൻ എന്നൊരു വ്യക്തിയുണ്ടെന്നും, കുടുംബമുണ്ടെന്നും മറക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ബന്ധങ്ങൾ ഹനിക്കുന്ന രീതിയിലാണ് വേട്ടയാടിയത്. വോട്ട് ചോരി ആരോപണത്തിൽ ഇലക്ഷൻ കമ്മീഷൻ മറുപടി നല്കിയല്ലോ എന്ന് മറുപടി.
സ്‌ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് വി മുരളീധരൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടി എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി.മുരളീധരന്‍
“പാലക്കാട് എംഎൽഎക്കെതിരെ നിരവധി തവണ അശ്ലീല പെരുമാറ്റം ആരോപിച്ച് ഗുരുതരമായ പരാതി ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായ ആളുകൾ കോൺഗ്രസിൻ്റെ മുതിർന്ന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.എന്നാൽ മുതിർന്ന കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ സംരക്ഷിക്കുകയാണുണ്ടായത്.
ഈ കേസിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്താണ്? കുറ്റാവാളികളെ സംരക്ഷിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്ദേഹത്തിന് എംഎൽഎയായി തുടരാൻ അധികാരമില്ല. അദ്ദേഹം ഉടൻ രാജിവയ്‌ക്കണമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയും മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. “കോൺഗ്രസ് നേതാവും കേരളത്തിലെ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിരവധി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് മ്ലേച്ഛായ പ്രവർത്തികൾ ചെയ്‌തിട്ടുണ്ട്.
അത്തരം അശ്ലീലക്കാർക്കെതിരെ പ്രിയങ്കാ ഗാന്ധി പാർട്ടിക്കുള്ളിൽ എതിർപ്പ് പ്രകടിപ്പിക്കണം. എന്നിട്ട് സമൂഹത്തിലെ മഹത്തായ ആദർശങ്ങളുടെ പാഠം പഠിപ്പിക്കുക. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച് അദ്ദേഹം ഒരു നാടകം നടത്തിയിട്ടുണ്ട്.
എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് തീരുമാനമെടുക്കണം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് അനൂപ് ആൻ്റണി പറഞ്ഞു.