
കൺസ്യൂമർഫെഡിൽ വൻ ക്രമക്കേട്; സാധനങ്ങൾ വാങ്ങുന്നതിലും മദ്യം വാങ്ങുന്നതിലും കോടികളുടെ നഷ്ടം
കൺസ്യൂമർഫെഡിൽ കോടികളുടെ കൊള്ള തെളിയിക്കുന്ന അന്വേഷണ റിപ്പോർട്ട് . സാധനങ്ങൾ വാങ്ങുന്നതിലും മദ്യം വാങ്ങുന്നതിലും 2005 – 2015 കാലയളവിൽ നടന്നത് കോടികളുടെ ക്രമക്കേടാണ്. മുൻ എം ഡി , പ്രസിഡന്റ് ഭരണസമിതി, ജീവനക്കാർ എന്നിവർക്ക് ക്രമക്കേടിൽ പങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 3020 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയതിൽ 388.68 കോടി രൂപയാണ് നഷ്ടമുണ്ടായത്. 4729 കോടി രൂപയുടെ ക്രമവിരുദ്ധ വിദേശ മദ്യം വാങ്ങലിൽ 2004 – 2005 കാലത്ത് മാത്രം പത്തുകോടി രൂപയുടെ നഷ്ടമുണ്ടായി….