യൂത്ത് കോൺഗ്രസിന്റെ ലോങ് മാർച്ച് മാറ്റിവെച്ചു. തൃശ്ശൂരിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരുന്നു ലോങ്ങ് മാർച്ച്. നാളെ നടക്കേണ്ടിയിരുന്ന ലോങ്ങ് മാർച്ചിന്റെ ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവെച്ചത്.
ഉദ്ഘാടകനെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല എന്നാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം രാഹുൽ മാങ്കൂട്ടത്തിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ രാഹുലിനെ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിലക്കി.
പാലക്കാട് നഗരസഭ ബസ്റ്റാൻഡ് ഉദ്ഘാടന പരിപാടിയിൽ നിന്ന് മാറ്റി. രാഹുലിന് ഇതുമായി ബന്ധപ്പെട്ട് കനഗരസഭ ത്ത് നൽകി.രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി.
എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.