അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും; നഗരത്തിൽ ഗതാഗത നിയന്ത്രണം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും.നാളെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും.അമിത് ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ട്. ഇന്ന് രാത്രി 8 മണിക്ക് ശേഷം NH 544 മുട്ടം, കളമശ്ശേരി , ഇടപ്പളളി, പാലാരിവട്ടം , കലൂർ, കച്ചേരിപ്പടി , ബാനർജി റോഡ് , ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2…

Read More

രാഷ്ട്രപതി റഫറൻസ്; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ഭരണഘടന കടമ നിറവേറ്റാനാണ് ആണ് ഗവർണർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതനാകുന്നതെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത ചൊവ്വാഴ്ചയോടെ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയാകും. രാഷ്ട്രപതി റഫറൻസിൽ ഗവർണറുടെ വിവേചന അധികാരത്തെപ്പറ്റി കേന്ദ്രം വാദം ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്. രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്നും നടക്കുക. ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ബില്ലുകൾ…

Read More

‘എല്ലാം ഞാൻ അനുഭവിച്ചത്; യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യം’; റിനി ആൻ ജോർജ്ജ്

തന്റെ വെളിപ്പെടുത്തലിലൂടെ യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് യുവനടി റിനി ആൻ ജോർജ്ജ്. എല്ലാം ഞാൻ അനുഭവിച്ചത് മാത്രം. ദേഷ്യപ്പെട്ടിട്ടും പിന്നെയും തുടർന്നു. കൂടുതൽ പറയുന്നില്ല. ഇത്തരത്തിൽ മുന്നോട്ട് പോകുന്നവരെ രാഷ്ട്രീയത്തിൽ വെച്ച് പൊറുപ്പിക്കരുതെന്ന് റിനി പറഞ്ഞു. ഗുരുതര പ്രശ്നങ്ങൾ നേരിട്ട വേറെയും സ്ത്രീകൾ ഉണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടുണ്ടോ എന്നും റിനി ആൻ ജോർജ് പറഞ്ഞു. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെയോ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാക്കന്മാരെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ താത്പര്യമില്ലെന്ന് റിനി…

Read More

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. വോട്ടർ പട്ടിക ക്രമക്കേടും, മന്ത്രിമാരെ അയോഗ്യരാക്കുന്ന ബില്ലും ഉയർത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചർച്ച ലോക്സഭയിൽ ഇന്നും നടക്കും. ലോക്സഭയിൽ ഇന്നലെ ബില്ലുകൾ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധമാണ് നടന്നത്. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്…

Read More