എംബസി നിർദേശം വിശ്വസിച്ച് പോളണ്ട് അതിർത്തിയിലെത്തി; 277 മലയാളി വിദ്യാർഥികൾ കുടുങ്ങി

യുക്രൈനിൽ നിന്നും രക്ഷപ്പെടാനായി പോളണ്ട് അതിർത്തിയിലെത്തിയ മലയാളി വിദ്യാർഥികൾ കുടുങ്ങി. എംബസിയുടെ നിർദേശപ്രകാരമാണ് അതിർത്തിയിൽ എത്തിയതെന്നും എന്നാൽ ഇവിടെ ഉദ്യോഗസ്ഥർ ആരും ഇല്ലെന്നും വിദ്യാർഥികൾ പറയുന്നു. 277 വിദ്യാർഥികളാണ് പോളണ്ടിലുള്ളത്.

പോളണ്ട് അതിർത്തിവരെ എത്തിയാൽ എല്ലാ സഹായവും ഉണ്ടാകുമെന്നായിരുന്നു എംബസി പറഞ്ഞത്. ഇത് വിശ്വസിച്ചാണ് ഇവിടേക്ക് എത്തിയതെന്നും വിദ്യാർഥികൾ പറയുന്നു. മൈനസ് ആറ് ഡിഗ്രി കൊടും തണുപ്പിനെയും പ്രതിരോധിച്ചാണ് കിലോമീറ്ററുകളോളം നടന്ന് ഇവർ അതിർത്തിയിൽ എത്തിയത്

പെൺകുട്ടികളടക്കം സംഘത്തിലുണ്ട്. കൈവശം രണ്ട് ദിവസത്തേക്കുള്ള ലഘുഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നും ഇവർ പറയുന്നു. ഇമിഗ്രേഷൻ വിഭാഗത്തിലെ സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. പോളണ്ട് അവരുടെ അതിർത്തി അടച്ച നിലയിലാണ്. എംബസി ഇപ്പോൾ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞൊഴിയുകയാണെന്നും വിദ്യാർഥികൾ പറയുന്നു.