പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യൻ മിസൈലാക്രമണം; കീവിൽ സ്‌ഫോടന പരമ്പര

യുക്രൈൻ തലസ്ഥാനമായ കീവിലെ പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യയുടെ മിസൈലാക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച കണക്കുകൾ വന്നിട്ടില്ല. ബഹുനില കെട്ടിടത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ അഞ്ച് നിലകളെങ്കിലും തകർന്നതായി കീവ് മേയർ ട്വീറ്റ് ചെയ്തു

ആക്രമണത്തിന് ഇരയായ കെട്ടിടത്തിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വിവിധ ദിശകളിൽ നിന്നാണ് കീവിലേക്ക് റഷ്യൻ സേന ആക്രമണം നടത്തുന്നത്. കീവിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു.

കീവിൽ കഴിഞ്ഞ രാത്രിയിൽ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 35 പേർ മരിച്ചതായി കീവ് മേയർ പറഞ്ഞു. മെലിറ്റോപോൾ നഗരം പിടിച്ചെടുത്തുവെന്ന റഷ്യയുടെ അവകാശവാദവും യുക്രൈൻ നിഷേധിച്ചു.