മോദിയുടെ സഹായം തേടി യുക്രൈൻ; ഇന്ത്യന്‍ നിലപാട് സ്വാഗതം ചെയത് റഷ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് വ്ളാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. റഷ്യൻ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ഒരു ലക്ഷം റഷ്യൻ സൈനികർ യുക്രൈനിൽ എത്തിയതായി വ്ളാദിമിർ സെലൻസ്കി പറഞ്ഞു. കൂടാതെ ഐക്യരാഷ്രസഭയിൽ പിന്തുണ നൽകാനും ഇന്ത്യയോട് യുക്രൈൻ അഭ്യർത്ഥിച്ചു. അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന്…

Read More

യുക്രൈനില്‍ നിന്ന് 219 ഇന്ത്യക്കാരുമായി ആദ്യവിമാനം മുംബൈയിലെത്തി

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ആദ്യവിമാനം മുംബൈയില്‍ എത്തി. 219 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 27 പേര്‍ മലയാളികളാണ്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ട സംഘമാണ് വൈകീട്ടോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയില്‍ എത്തിയത്. ഇവരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യം ധ്രുതഗതിയില്‍ തുടരുകയാണ്. കീവില്‍ ഉള്‍പ്പെടെ യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ പലരും വെള്ളവും ഭക്ഷണവും കിട്ടാതെ…

Read More

റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് പോളണ്ട്

  യുക്രൈനെതിരെ യുദ്ധം നടത്തുന്ന റഷ്യക്കെതിരെ പ്രതിഷേധം കനക്കുന്നു. യൂറോപ്യൻ യൂണിയൻ്റെ ഉപരോധം ഉൾപ്പെടെ ലോകം ഒറ്റക്കെട്ടായി റഷ്യയെ പ്രതിരോധിക്കുകയാണ്. കായികമേഖലയും റഷ്യക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തി. റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബഗ്രിൽ നടത്താനിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഫ്രാൻസിലെ പാരിസിലേക്ക് മാറ്റിയിരുന്നു. പിന്നാലെ റഷ്യൻ ഗ്രാൻപ്രീ റദ്ദാക്കിയെന്ന് ഫോർമുല വൺ അധികൃതർ അറിയിക്കുകയും ചെയ്തു. ഇപ്പോൾ റഷ്യക്കെതിരായ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ ഇല്ലെന്ന് പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിരിക്കുകയാണ്. മാർച്ച് 24ന്…

Read More

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. തൽസ്ഥിതി തുടരാനുള്ള വിലക്കാണ് നീങ്ങിയത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഓർഡിൻസിൻ്റെ ഭരണഘാടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയും ചില പ്രാഥമിക സഹകരണ സംഘങ്ങളും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റീസുമാരായ അലക്സാണ്ടർ തോമസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന…

Read More

റഷ്യൻ ആക്രമണത്തിൽ സാധാരണ പൗരൻമാരടക്കം 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ

  റഷ്യൻ ആക്രമണത്തിൽ സൈനികരും സാധാരണ പൗരൻമാരുമടക്കം 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ആയിരത്തിലധികം പേർക്ക് ഇതുവരെ പരുക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനിടെ 34 ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായും യുക്രൈൻ പറഞ്ഞു അതേസമയം യുദ്ധം രൂക്ഷമായതിന് പിന്നാലെ യുക്രൈനിൽ നിന്ന് കൂട്ടപ്പലായനമാണ് നടക്കുന്നത്. രണ്ട് ദിവസത്തിനിടെ 1.20 ലക്ഷം പേർ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ അഭയം തേടിയതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. യുക്രൈന്റെ പടിഞ്ഞാറൻ മേഖലകളിലേക്കും റഷ്യൻ സൈന്യം കടന്നിട്ടുണ്ട്. അറുപത് റഷ്യൻ സൈനികർ ഹെലികോപ്റ്ററിൽ…

Read More

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങണമെന്ന് മാക്രോൺ; റഷ്യൻ കപ്പൽ ഫ്രഞ്ച് നാവികസേന തടഞ്ഞു

  യുക്രൈനിൽ യുദ്ധം തുടരവെ ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രതിസന്ധി ഘട്ടം തുടരുകയാണ്. യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും മാക്രോൺ പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം ഒഴിവാക്കാനായി മക്രോൺ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു അതേസമയം സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു. യുദ്ധവിരുദ്ധ സഖ്യം പ്രവർത്തിച്ചു തുടങ്ങി. ചെറുത്തുനിൽപ്പിന് കൂടുതൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും സെലൻസ്‌കി അറിയിച്ചു ഇതിനിടെ റഷ്യയുടെ ചരക്ക് കപ്പൽ ഫ്രഞ്ച്…

Read More

പാലക്കാട് കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി; നാല് പേർ മരിച്ചു

പാലക്കാട് ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി മരിച്ചു. കൂത്തുപാത സ്വദേശി അജിത് കുമാർ, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരാണ് പുഴയിൽ ചാടിയത്. നാല് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട് 2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാർ. ഈ കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Read More

യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകും, കലക്ടർമാർ സ്വീകരിക്കും

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് തിരികെ എത്തുന്നവർക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന ഇവരെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. യുക്രൈനിൽ നിന്ന് തിരിച്ചെത്തിക്കുന്നവരെ…

Read More

വയനാട് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (26.02.22) 108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 330 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166869 ആയി. 164427 പേര്‍ രോഗമുക്തരായി. നിലവില്‍ 1418 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1350 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 916 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 129 പേര്‍ ഉള്‍പ്പെടെ ആകെ 1418…

Read More

സംസ്ഥാനത്ത് ഇന്ന് 3262 പേർക്ക് കൊവിഡ്, 9 മരണം; 7339 പേർക്ക് രോഗമുക്തി

കേരളത്തിൽ 3262 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂർ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂർ 122, വയനാട് 108, കാസർഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,09,157 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More