പാലക്കാട് ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി മരിച്ചു. കൂത്തുപാത സ്വദേശി അജിത് കുമാർ, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരാണ് പുഴയിൽ ചാടിയത്. നാല് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്
2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാർ. ഈ കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.