കാസർകോട് കുഡ്‌ലുവിൽ ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബിജെപി പ്രവർത്തകർ ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും പരസ്പരം ചേരിതിരിഞ്ഞ് അടികൂടുകയുമായിരുന്നു. പ്രശാന്ത് എന്ന ബിജെപി പ്രവർത്തകനാണ് കുത്തേറ്റത്. ബിജെപി പ്രവർത്തകനായ മഹേഷാണ് ഇയാളെ കുത്തിയത്.
പ്രശാന്തും മഹേഷും എസ് ഡി പി ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.