Headlines

ആലുവയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

 

ആലുവ മുട്ടം തൈക്കാവിന് സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ആലുവ നൊച്ചിമ സ്വദേശി ബക്കറാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നവരെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.