കണ്ണൂർ മട്ടന്നൂരിൽ കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അരുൺ വിജയൻ, ക്ലീനർ രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്.
വടകരയിലേക്ക് ചെങ്കൽ കയറ്റി പോകുകയായിരുന്നു ലോറി. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൂടിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.