‘സല്യൂട്ട് പ്രദീപ്’; നാടിന്‍റെ പ്രിയപുത്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികന്‍ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജൻ, കെ. കൃഷ്ണൻകുട്ടി , ആർ ബിന്ധു, കെ രാധാകൃഷ്ണൻ എം.എൽ.എ മാർ, എം.പി മാർ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍…