കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിബിന്‍ റാവത്തിന്‍റെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധമേഖലയെ സ്വയം പര്യാപത്മാക്കുന്നതിൽ ബിപിൻ റാവത്ത് വലിയ പങ്കാണ് വഹിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു അപകടത്തിൽ പരിക്കേറ്റ വരുൺ സിങ്ങ് വേഗം ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിന്‍റെ പ്രാർഥനയിൽ പങ്കു ചേരുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരുണ്‍സിങിന് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ധീരർക്ക് പ്രധാനമന്ത്രി പ്രണാമം നേര്‍ന്നു.
ബുധനാഴ്ച സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.