തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയിലിടിച്ച് ഒരാൾ മരിച്ചു

 

തിരുവന്തപുരത്ത് നിർത്തിയിട്ട മിനി ലോറിക്ക് പിന്നിൽ പിക്കപ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ്(44)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ലോഡ് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ് വാൻ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിൽ കുടുങ്ങിപ്പോയ നൗഷാദിനെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു.