ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 9 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കും. ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി
മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക, കിലോമീറ്ററിന് ഒരു രൂപയായി വർധിപ്പിക്കു, തുടർന്നുള്ള ചാർജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
കൊവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. ബസുടമകളുടെ ആവശ്യം ന്യായമെന്നായിരുന്നു ഗതാഗത മന്ത്രി പ്രതികരിച്ചത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ചാർജ് വർധന എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് വ്യക്തമല്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.