തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി. തൊമ്മൻകുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. കരിമണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതന്നുള്ള വാട്സ്ആപ്പ് സന്ദേശവും പുറത്ത് വന്നു.
ഇവരെ ഇന്നലെ മുതലാണ് കാണാതായത്. രണ്ട് പേർക്കും 14 വയസാണ് പ്രായം. സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച് സ്കൂളിലെത്തിയാല്‍ വൈകിയതിനു അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.