വെറുതെ ഒരു ജയം പോരാ; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

 

ടി20 ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബൂദാബിയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സെമി പ്രതീക്ഷകൾ വിദൂരമായെങ്കിലും നിലനിർത്തണമെങ്കിൽ സാധാരണ വിജയമല്ല, വമ്പൻ മാർജിനിൽ തന്നെ ജയിക്കണം

ബാറ്റിംഗും ബൗളിംഗും ഇന്ത്യയെ ഒരുപോലെ വലക്കുകയാണ്. രണ്ട് കളികളിൽ നിന്നായി മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുപോലെ തന്നെ രണ്ട് കളികളിൽ നിന്നായി ഇന്ത്യൻ ബൗളർമാർ ആകെ വീഴ്ത്തിയത് വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ്.

അഫ്ഗാനിസ്ഥാന്റെ സ്പിൻ കെണിയാണ് ഇന്ത്യക്ക് വെല്ലുവിളിയാകുക. റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ എന്നിവർ മികച്ച ഫോമിലാണ്. ടോസും മത്സരത്തിൽ നിർണായകമാകും.