ലങ്കക്കെതിരായ ടി20 പരമ്പരയിൽ കോഹ്ലിയും പന്തുമുണ്ടാകില്ല; സഞ്ജു സാംസൺ ടീമിലെത്തിയേക്കും
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദീർഘകാലമായി ബയോബബിളിൽ തുടരുന്ന ഇരുവർക്കും ഇടവേള നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇരുവരുമുണ്ടാകില്ല അതേസമയം ലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഇരുവരും ഉണ്ടാകും. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പന്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടാൻ സാധ്യതയേറെയാണ് 24ന് ലക്‌നവിലാണ് ലങ്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ്…