ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെൽ പിൻമാറി

 

ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ് വെൽ പിൻമാറി. മാർച്ച് അവസാനം വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാലാണ് പരമ്പരയിൽ നിന്നുള്ള പിൻമാറ്റം. ഇതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും മാക്‌സ് വെല്ലിന് നഷ്ടമാകും.

ഐപിഎല്ലിൽ ഗ്ലെൻ മാക്‌സ് വെല്ലിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തുടക്കം മുതൽ ടീമിനൊപ്പമില്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ആകും ആർ സി ബി നായകൻ. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതോടെയാണ് ആർ സി ബി പുതിയ നായകനെ തേടുന്നത്.

ബാംഗ്ലൂർ താരലേലത്തിന് മുമ്പായി നിലനിർത്തിയ മൂന്ന് താരങ്ങളിലൊരാളായിരുന്നു മാക്‌സ് വെൽ. ഇന്ത്യൻ വംശജയായ വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്.